Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Stolen

Kannur

ഗോ​ഡൗ​ണി​ൽ നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യി

ക​ണ്ണൂ​ർ: മേ​ലെ ചൊ​വ്വ​യി​ലെ ടി​വി​എ​സ് ഷോ​റൂം ഗോ​ഡൗ​ണി​ൽ നി​ന്ന് പു​തി​യ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മേ​ലെ ചൊ​വ്വ​യി​ലു​ള്ള പ്രി​ൻ​സ് മോ​ട്ടോ​റൈ​ഡ് എ​ൽ​എ​ൽ​പി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പാ​തി​രി​പ്പ​റ​മ്പി​ലു​ള്ള ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് സ്കൂ​ട്ട​ർ കാ​ണാ​താ​യ​ത്.

ഏ​ക​ദേ​ശം 86,700 രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത ക​റു​പ്പ് നി​റ​ത്തി​ലു​ള്ള 2024 മോ​ഡ​ൽ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. 2025 ഡി​സം​ബ​ർ മാ​സാ​വ​സാ​നം ന​ട​ത്തി​യ സ്റ്റോ​ക്കെ​ടു​പ്പി​ന് ശേ​ഷ​വും 2026 മാ​ർ​ച്ച് 11ന് ​ന​ട​ത്തി​യ സ്റ്റോ​ക്കെ​ടു​പ്പി​ന് മു​ന്പു​മു​ള്ള ഏ​തോ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

സ്ഥാ​പ​ന​ത്തി​ലെ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യ കെ.​കെ. സ്വാ​തി ന​ല്കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​രി​ക്കു​ന്ന​ത്.

Latest News

Corehub Up